03:05pm 09 November 2026
NEWS
ചെങ്ങന്നൂരിൽ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
26/07/2026  07:41 PM IST
nila
ചെങ്ങന്നൂരിൽ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

​ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി എത്തിച്ച 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി മോക്കിം (35) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ പോലീസ് സംഘം വലയിലാക്കിയത്.
​സംസ്ഥാനമൊട്ടാകെ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  കേരളത്തിലെ ആവശ്യക്കാർക്ക് ചെറുകിട വിൽപ്പന നടത്തുന്നതിനായി സ്വന്തം നാടായ മാൾഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
​ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച്ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
​എസ്.ഐ. പ്രദീപ് ചന്ദ്രൻ, എഎസ്ഐ ഹരികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ പാലയുഴം, അനി, മിഥ്ലാജ്, ഹരീഷ് കുമാർ, വിബിൻ കെ. ദാസ്, ഹർഷകുമാർ എന്നിവരും ജില്ലാ ഡാൻസാഫ്  ടീം അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img